JHL

JHL

ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

മംഗളൂരു (www.truenewsmalayalam.com): മംഗളൂരു നഗരത്തിൽ നന്തൂരിൽ  ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കുദ്രോളിയിലെ ഹസ്സൻ തൈഷീർ (18) ആണ് മരിച്ചത്. സുഹൃത്ത് ദേർളക്കട്ടയിലെ  മുഹ്‌സിൻ അബൂബക്കർ ആണ് ബൈക്ക് ഓടിച്ചിരുന്നത്. മുഹ്‌സിൻ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.എതിരെ വന്ന സന്ദേശ് എന്ന യുവാവ് ഓടിച്ചിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. സന്ദേശും പരിക്കുകളോടെ ചികിത്സയിലാണ്.


No comments