JHL

JHL

ഡി.വൈ.എഫ്.ഐയുടെ മാടമ്പി രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിക്കുക- എസ്.ഐ.ഒ

കാസർകോട് (True News 28 December): ചീമേനിയിലെ SKSSF പതാകദിനാഘോഷത്തിനിടെയുണ്ടായ DYFI അക്രമത്തിലൂടെ വെളിവാകുന്നത് ഇടതുപക്ഷത്തിന്റെ പ്രകടമായ ഇസ്ലാമോഫോബിയ ആണെന്ന് എസ്.ഐ.ഒ കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ നാഫിഹ്.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി മതസംഘനകൾക്കും വിദ്യാർഥി സംഘടനകൾക്കുമെതിരെയുള്ള അഴിഞ്ഞാട്ടം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നവർ  ജനാധിപത്യത്തിന് തുരങ്കം വെക്കുന്നവരാണ്.

നാഴികക്ക് നാൽപത് മതേതരത്വം കൊട്ടിഘോഷിക്കുന്ന  ഇടതുപക്ഷത്തിന്റെയും അതിന്റെ വിദ്യാർഥി - യുവജനപ്രസ്ഥാനങ്ങളുടെയു ഉള്ളിൽ നിന്ന് വരുന്നത് സംഘ്പരിവാറിനെ വെല്ലുന്ന മുസ്ലിം വിരുദ്ധതയാണ്. ഭരണകൂട പിന്തുണയോടെ കരുത്താർജിക്കുന്ന ഇസ്ലാമോഫോബിയക്കെതിരെ  ശക്തമായ പ്രതിരോധം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments