JHL

JHL

ലീഗ് പിന്തുണച്ചു ; മീഞ്ച പഞ്ചായത്ത് ഭരണം എൽഡിഎഫിന്

മഞ്ചേശ്വരം (True News 30 December 2020): രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മീഞ്ച പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചു പിടിച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ബിജെപിയിലെ ആശാലതയെയാണ് സി പി ഐ പരാജയപ്പെടുത്തിയത്. ആറിനെതിരെ ഒൻപത് വോട്ടിനാണ് വിജയിച്ചത്.  സിപിഐയിലെ സുന്ദരിയാണ്  പ്രസിഡന്റ്.

15 അംഗ ബോർഡിൽ സിപിഐക്ക് മൂന്നും സിപിഎം രണ്ടും ഉൾപ്പെടെ അഞ്ച് അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. ഇവർക്ക് പുറമെ മൂന്ന് അംഗങ്ങളുള്ള മുസ്ലിം ലീഗ്, ഒരു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയും
 സുന്ദരിക്കുണ്ട്.

No comments