JHL

JHL

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ; കൊട്ടിക്കലാശം അനുവദിക്കില്ല

തിരുവനന്തപുരം (True News 6 December 2020):തദ്ദേശതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ന് കൊട്ടിക്കലാശം നടത്തിയാല്‍ കേസ്സെടുക്കുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍. പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരമായിരക്കും കേസെടുക്കുക.പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം അധികമായുള്ളത് കൊണ്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഫലം കുറച്ച് വൈകുമെന്നും കമ്മീഷണര്‍ വി.ഭാസ്കരന്‍ വ്യക്തമാക്കി.

കൊട്ടിക്കലാശം നടത്തില്ലെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വ്വകക്ഷി യോഗത്തില്‍ സമ്മതിച്ചതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. കൊട്ടിക്കലാശം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. പോസ്റ്റല്‍ വോട്ട് അധികമായി വരാന്‍ സാധ്യതയുള്ളത് കൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം ഇത്തവണ കുറച്ച് വൈകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. വെര്‍ച്വല്‍ പ്രചരണം തുടരണമെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും വെര്‍ച്വല്‍ പ്രചരണത്തെ പ്രോല്‍സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു.


No comments