JHL

JHL

കൊപ്പളം വാർഡിൽ വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി

കുമ്പള(True News 9 December 2020): കുമ്പള പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ നിന്നും വെൽഫെയർ പാർട്ടി യുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന ഫൗസിയ സിദ്ദീഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബാനറുകളും പോസ്റ്ററുകളുമാണ് നശിപ്പിക്കപ്പെട്ടത്. വാർഡിൽ പ്രചാരണ രംഗത്ത് മുന്നിട്ട് നിൽക്കുന്ന ഫൗസിയ സിദ്ദീഖിന്റെ വിജയ സാധ്യത മനസ്സിലാക്കിയ എതിരാളികളാണ് പോസ്റ്റർ നശിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ നിലകൊള്ളുന്ന വെൽഫെയർ പാർട്ടിയെ പിന്തിരിപ്പിക്കാൻ അത് കൊണ്ടൊന്നും സാധ്യമല്ലെന്ന് അവർ പറഞ്ഞു.
ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചത് അന്യേഷിക്കണമെന്നാവശ്യപ്പെട്ട് ഫൗസിയ സിദ്ദീഖ് കുമ്പള പോലീസിലും റിട്ടേണിംഗ് ഓഫീസർക്കും പരാതി കൊടുത്തു

No comments