JHL

JHL

ബിജെപിയെ വെട്ടിലാക്കി ഒ.രാജഗോപാല്‍

തിരുവനന്തപുരം(True News 31 December 2020):  ബിജെപിയെ വെട്ടിലാക്കി സംസ്ഥാനത്തെ പാർട്ടിയുടെ ഏക എംഎല്‍എ ഒ.രാജഗോപാല്‍. കേന്ദ്ര കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന പ്രമേയത്തെ രാജഗോപാല്‍ പിന്തുണച്ചു. നിയമസഭയിൽ ഏകകണ്ഠമായാണ് പ്രമേയം പാസായത്.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തില്ലെന്നു വാർത്താസമ്മേളത്തിൽ ഒ. രാജഗോപാല്‍ പറഞ്ഞു. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പൊതു അഭിപ്രായത്തെ മാനിക്കുന്നു. കേരള സഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളത്. തന്‍റെ നിലപാട് പാര്‍ട്ടിയില്‍ അഭ്യന്തരപ്രശ്നമുണ്ടാക്കില്ലെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി മറുപടി. അതിനാലാണ് പ്രമേയത്തെ അനുകൂലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ രാജഗോപാല്‍ സഭയ്ക്കുള്ളില്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും പ്രമേയത്തെ സഭയ്ക്കുള്ളില്‍ അദ്ദേഹം എതിര്‍ത്തുവെന്നും ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും കെ. സുരേന്ദ്രന്‍ അറിയിച്ചു.

No comments