JHL

JHL

പ്രകൃതിയുടെ മുന്നറിയിപ്പുകൾ അവഗണിച്ചാൽ വലിയ വില നൽകേണ്ടി വരും- പോലീസ് ഇൻസ്‌പെക്ടർ പി.പ്രമോദ്

കുമ്പള(True News 7 December 2020) : പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ചാൽ വരും തലമുറ വലിയ വിലകൊടുക്കേണ്ടി വരുമെന്നും കുമ്പള പോലീസ് ഇൻസ്‌പെക്ടർ പി.പ്രമോദ്. മണ്ണിൽ വേരാഴ്ത്തി വളരുന്ന നാളത്തെ ഓരോ തണലും നശിക്കാതെ സംരക്ഷിക്കാൻ സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കുമ്പള ജി.എസ്.ബി.സ്‌കൂളിൽ ഒരുക്കുന്ന അശോകവനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രമോദ്.

സ്‌കൂൾ മൈതാന മതിലിനോട് ചേർന്ന് കുമ്പള ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ഇരുപത് അശോക തൈകളാണ് നട്ടത്. പരിസ്ഥിതി സംഘടനയായ പുലരി അരവത്ത് വന്യവൃക്ഷത്തൈകളുടെ നഴ്‌സറിയിൽ തയ്യാറാക്കിയ തൈകളാണ് കുമ്പളയിൽ വളരുന്നത്.

പി.ടി.എ.പ്രസിഡന്റ് മുഹമ്മദ് ആനബാഗിലു അധ്യക്ഷനായി. മാതൃഭൂമി ബ്യറോ ചീഫ് കെ.രാജേഷ് കുമാർ, ജനമൈത്രി പോലീസ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ കെ.പി.വി.രാജീവൻ, മദർ പി.ടി.എ.പ്രസിഡന്റ് മരിയ ബെഞ്ചമിൻ, അധ്യാപകൻ എസ്.ബാബു, സീഡ് കോ-ഓർഡിനേറ്റർ കെ.വി.സരിത എന്നിവർ സംസാരിച്ചു.


No comments