JHL

JHL

ദേശ വ്യാപകമായി കര്‍ഷകര്‍ നടത്തുന്ന സമരത്തിനു കാസര്‍കോട്‌ ഐക്യദാര്‍ഢ്യം

കാസര്‍കോട്‌ (True News 8 December 2020) :ദേശ വ്യാപകമായി കര്‍ഷ
ര്‍ നടത്തുന്ന സമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ പ്രകടനവും കോലം കത്തിക്കലും നടത്തി. സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. കരിവെള്ളൂര്‍ വിജയന്‍ ആധ്യക്ഷം വഹിച്ചു. കര്‍ഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്റ്റോഫീസിന്‌ സമീപം കോലം കത്തിക്കലും നടത്തി.

No comments