JHL

JHL

ആറാം ക്ലാസ്സ് വിദ്യാർത്ഥിനി കഴുത്തിൽ കയർ കുരുങ്ങി മരിച്ചു

മുള്ളേരിയ (True News 17 December 2020): ബന്ധു വീട്ടിലെത്തിയ ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍, ചാമക്കൊച്ചി, തിമ്മയ്യമൂലയിലെ ചന്ദ്രന്‍- നളിനി ദമ്പതികളുടെ മകള്‍ ലാവണ്യ(11)യാണ്‌ മരിച്ചത്‌. കാടകം, മൂടാംകുളത്തെ ഇളയമ്മയുടെ വീട്ടിലാണ്‌ സംഭവം. ഒരാഴ്‌ച മുമ്പാണ്‌ ലാവണ്യ ഇവിടേയ്‌ക്ക്‌ വന്നത്‌. ഇന്നലെ വീട്ടുകാര്‍ അടുത്ത വീട്ടിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഈ സമയത്ത്‌ ലാവണ്യയും ചെറിയൊരു കുട്ടിയും മാത്രമാണ്‌ വീട്ടില്‍ ഉണ്ടായിരുന്നത്‌.
മുറിക്കകത്തു കയറിയ ലാവണ്യ വാതില്‍ അടച്ച ശേഷം തുണി ജനലില്‍ കെട്ടി കഴുത്തില്‍ കുരുക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്‌ വീട്ടില്‍ ഉണ്ടായിരുന്ന ചെറിയ കുട്ടി അയല്‍പ്പക്കത്തെ വീട്ടില്‍ പോയി പറഞ്ഞപ്പോഴാണ്‌ വിവരം പുറത്തറിയുന്നത്‌. ആള്‍ക്കാര്‍ ലാവണ്യയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. സംഭവത്തില്‍ ആദൂര്‍ പൊലീസ്‌ കേസെടുത്തു.
ശരണ്യ, ശരത്‌ എന്നിവര്‍ ലാവണ്യയുടെ സഹോദരങ്ങളാണ്‌. പെണ്‍കുട്ടി എന്തിനാണ്‌ ഈ കടുംകൈ ചെയ്‌തതെന്നു അറിയാതെ കണ്ണീരൊഴുക്കുകയാണ്‌ ബന്ധുക്കള്‍.

No comments