JHL

JHL

നയാബസാറിൽ കടകൾ കുത്തിത്തുറന്ന് മോഷണം ; കള്ളന്മാരുടെ ദൃശ്യം സി സി ടിവിയിൽ

ഉപ്പള (True News 27 December 2020): ഉപ്പള നയാ ബസാറിൽ കടകൾ കുത്തിത്തുറന്ന് മോഷണം. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.  ദൃശ്യം സി സി ടിവിയിൽ പതിഞ്ഞു. 
നയാ ബസാറിലുള്ള സൂപ്പർ എലെക്ട്രിക്കൽസ്, ആഫിയ മെഡിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലും മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലും പെട്ട ഭാഗത്താണ് മോഷണം നടന്നത്. ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യം വ്യക്‌തമായി ആളെ തിരിച്ചറിയുന്നുണ്ട്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിവരം കൈമാറണമെന്ന് കുമ്പള എസ് ഐ അറിയിച്ചു. നമ്പർ : 9497980924  - 9497987218

No comments