JHL

JHL

ബദിയടുക്കയിൽ മദ്യ വേട്ട ; യുവാവ് പിടിയിൽ

ബദിയഡുക്ക (True News 28 December 2020): ബദിയടുക്കയിൽ 51 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. വിദ്യാഗിരിയിലെ ശശികുമാറി(46)നെയാണ്  എക്‌സൈസ്‌ അധികൃതര്‍ അറസ്റ്റ്‌ ചെയ്‌തത്.
ഞായറാഴ്ച  വൈകിട്ട്‌ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിലാണ്‌ ഇയാളുടെ വീട്ടിനടുത്തു നിന്ന്‌ 180 മില്ലിയുടെ 288 കുപ്പി മദ്യം പിടികൂടിയത്‌. ശശികുമാര്‍ നേരത്തെ അബ്‌കാരി കേസില്‍ പ്രതിയാണെന്നു എക്‌സൈസ്‌ പറഞ്ഞു

No comments