JHL

JHL

ബൈക്കിൽ കടത്താൻ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

കുമ്പള (True News 11 December 2020): പഞ്ചായത്ത്‌ ഇലക്ഷൻ-ക്രിസ്തുമസ്സ് സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു കുമ്പള എക്സൈസ് സംഘം കർണാടക അതിർത്തി മേഖലയിൽ നടത്തിയ വാഹന പരിശോധനക്കിടെ മൂന്ന് കിലോഗ്രാം കഞ്ചാവ് പിടിച്ച്ചെടുത്തു.  KA 19 E C 9868 നമ്പർ ബജാജ് പൾസർ ബൈക്ക് പിടിച്ച്ചെടുത്തു. പാവൂർ ചിക്കലിംഗഷെട്ടിയുടെ മകൻ  രാജേഷ്   (37) ആൺ പിടിയിലായത്. കുഞ്ചത്തൂർ ഗീർക്കട്ടെ ചർച്ചിന് സമീപത്ത് നിന്ന് ബൈക്കിൽ സഞ്ചരിക്കവെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 കുമ്പള റേഞ്ച് ഇൻസ്‌പെക്ടർ എൻ  നൗഫലിന്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ,  പി  രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നസ്രുദീൻ, ജിജിത്കുമാർ , എക്‌സൈസ് ഡ്രൈവർ സത്യൻ  എന്നിവർ ഉണ്ടായിരുന്നു.


No comments