JHL

JHL

എൽഡിഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മൊഗ്രാൽ(True News 1 December 2020) : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള കുമ്പള പഞ്ചായത്ത് 15, 17, 18, 19  വാർഡുകളുടെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മൊഗ്രാൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു . എൽജെഡി ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദിഖ് അലി മൊഗ്രാൽ ഓഫീസിന്റെ ഉത്ഘാടനം നിർവ്വഹിച്ചു . സിഎ സുബൈർ കുമ്പള , സ്ഥാനാർഥികളായ കെ . ശാലിനി , റസിയ , റിയാസ് മൊഗ്രാൽ , താജുദ്ദീൻ മൊഗ്രാൽ , സിദ്ദിഖ് റഹ്‌മാൻ , എം എ ഹംസ , ഉമ്പു കൊപ്പളം , അബ്ദുറഹ്മാൻ ആരിക്കാടി തുടങ്ങിയവരും എൽഡിഎഫ് പ്രവർത്തകരും പങ്കെടുത്തു .



ഫോട്ടോ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള കുമ്പള പഞ്ചായത്ത് 15, 17, 18, 19  വാർഡുകളുടെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം മൊഗ്രാൽ ജംഗ്ഷനിൽ എൽജെഡി ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദിഖ് അലി മൊഗ്രാൽ നിർവഹിക്കുന്നു .

No comments