JHL

JHL

മീപ്പിരി സോക്കർ ലീഗ് ഞായറാഴ്ച ; ട്രോഫി ഇനാഗുറേഷൻ സംഘടിപ്പിച്ചു.

കുമ്പള (True News 26 December 2020) : സൂരംബയൽ സി എച്ച് ഗ്രൗണ്ടിൽ വെച്ചു നാളെ നടക്കുന്ന മീപ്പിരി സോക്കർ ലീഗ് സീസൺ 1 ഫുട്ബോൾ ടൂർണമെന്റിന്റെ ട്രോഫി ഇനാഗുറേഷൻ ചടങ്ങ് മീപ്പിരി സെന്ററിൽ വെച്ചു സംഘടിപ്പിച്ചു.

 5 ടീമുകളെ പ്രതിനിധീകരിച്ചു കൊണ്ട് നിയാസ്, തസ്‌രീഫ്, ഫിറോസ്, മുസ്തഫ, സാബിത് എന്നിവർ ചേർന്ന്  ട്രോഫി പ്രകാശനം ചെയ്തു. ചടങ്ങിൽ മർവാൻ ,മുഹ്‌സിൻ ,മുനവ്വർ ,തസ്‌രീഫ് ,അഷ്‌റഫ് ,ഉനൈസ്,മൂസ എം എ ,നൗഷാദ്, ഇഷാഖ് എന്നിവർ പങ്കെടുത്തു.

മീപ്പിരി കോംപ്ലെക്സിലെ 5 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച  വൈകുന്നേരം 6:30 മണി മുതലാണ് കളി ആരംഭിക്കുക. കുമ്പള ലക്കി സ്റ്റാർ ക്ലബ്ബിന്റെ പഴയകാല താരം ലത്തീഫ് കുമ്പള ടൂർണ്ണമെന്റ് ഉദ്ഘാടനം നിർവഹിക്കും. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി എം എസ് എൽ കമ്മിറ്റി അറിയിച്ചു

No comments