JHL

JHL

ജി എസ് ബി എസ് കുമ്പളയിലെ രണ്ട് വിദ്യാർത്ഥികളെ ഇൻസ്പെയർ അവാർഡിന് തിരഞ്ഞെടുത്തു

കുമ്പള (True News 30 december 2020): ശാസ്ത്ര സാങ്കേതിക രംഗത്ത് നൂതന ആശയങ്ങൾ കൈമാറുന്ന വിദ്യാർഥികൾക്ക് വേണ്ടി കേന്ദ്രസർക്കാരിനു കീഴിലുള്ള  ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും സംയുക്തമായി നൽകുന്ന ഇൻസ്പെയർ അവാർഡ് സ്കോളർഷിപ്പ് നേടി  ജി എസ് ബി എസ് കുമ്പളയിലെ വിദ്യാർത്ഥികൾ. ഏഴാം തരം വിദ്യാർത്ഥികളായ ഫാത്തിമത്ത് മസൂദയും ത്രിഷയുമാണ് ഈ നേട്ടം കൈവരിച്ചത്.
മൊഗ്രാൽ പുത്തൂരിലെ പത്മനാഭ- ശോഭ ദമ്പതികളുടെ മകളാണ് ത്രിഷ, മംഗൽപാടിയിലെ  മുഹമ്മദ് എന്നവരുടെ മകളാണ് ഫാത്തിമത്ത് മസൂദ.

ദൈനംദിന ജീവിതത്തിൽ വളരെ ഉപകാരപ്പെടുന്ന ടൂ വേ ടോർച്ച്, ടിഫിൻ ഓപ്പണർ എന്നീ ആശയങ്ങൾ  മുന്നോട്ടുവെച്ച ഈ വിദ്യാർത്ഥികൾക്ക്  ആദ്യ ഘട്ടത്തിലെ പതിനായിരം രൂപയാണ് അവാർഡ് തുകയായി ലഭിച്ചത്.

No comments