JHL

JHL

നാസർ മൊഗ്രാൽ കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻറ്

കുമ്പള (true News 30 december 2020):കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻറ്  ആയി നാസർ മൊഗ്രാലിനെ തെരഞ്ഞെടുത്തു. 9 നെതിരെ 11 വോട്ടുകൾക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൊഗ്രാൽ 17 ആം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാസർ മൊഗ്രാൽ നിലവിൽ  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുമ്പള മണ്ഡലം ജനറൽ സെക്രട്ടറിയാണ്. 

കെ എസ് യു വിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ നാസർ മൊഗ്രാൽ കുമ്പളയിലെയും മൊഗ്രാലിലെയും സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ്.

 


No comments