JHL

JHL

ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ കിട്ടുന്നതും വരുമാനത്തകർച്ചയും സംസ്ഥാനത്ത് കൃഷി കുറയാൻ കാരണമായി

കാസർകോട് (True News 1 December 2020):ഭക്ഷ്യവസ്തുക്കൾ പണം കൊടുത്ത് വാങ്ങാൻ കിട്ടുന്നത് കൊണ്ടും, വരുമാനതകർച്ചയും കേരളത്തിലെ കൃഷി 8 ശതമാനമായി കുറയാൻ കാരണമായതെന്ന് കാർഷിക സർവ്വകലാ ശാല മുൻ അസോസിയേറ്റ് ഡീൻ ജോർജ് തോമസ് അഭിപ്രായപ്പെട്ടു.

 സി എഫ് ജെയും ഹരിത ആഗ്രോ കൺസൾട്ടൻസിയും എം എസ് എസ് തൃശൂർ ജില്ലാ കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന വെമ്പി നാറിൽ കാർഷിക കേരളം - ഭാവി എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു ഡോ.ജോർജ് തോമസ്.

സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിൽ കൃഷിയുടെ പങ്ക് ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്, 1960- 61 ൽ കൃഷിയുടെ പങ്ക് 56 ശതമാനം ആയിരുന്നത്  2000-01 ആയപ്പോൾ 17 ശതമാനമായി കുറഞ്ഞെന്നും ഇത് 2018-19 ആയപ്പോൾ 8 ശതമാനമായി വീണ്ടും കുറഞ്ഞെന്നും ഡോ.ജോർജ് തോമസ് പറഞ്ഞു. കേരളത്തിലെ പ്രധാന വിളകൾ മൊത്ത സ്ഥലത്തിൽ തെങ്ങ് 40%വും 25 ശതമാനം റബ്ബർ ഉണ്ടായിരുന്നതായും 5 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളിൽ ഏകദേശം പകുതി നികന്നു പോയി എന്നും അദ്ദേഹം പറഞ്ഞു.

യുവാക്കൾ മെച്ചപ്പെട്ട തൊഴിൽ തേടിയ സാഹചര്യം മൂലം നാമോന്മുഖമാകുന്ന പുരയിടങ്ങളെ സമഗ്ര സംയോജിത കൃഷിയിടങ്ങളായി മാറ്റാൻ ശ്രമിക്കണം എന്ന് കൃഷിവകുപ്പ് മുൻ പ്രിൻസിപ്പൾ കൃഷി ഓഫീസർ പീ കെ ഉമ്മർ അഭികാചപ്പെടു.

വെബിനാറിൽ ഫാമിങ്ങ് - ഫാം ടൂറിസം - നൂതന സാദ്ധ്യതകൾ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു പി കെ ഉമ്മർ.

സുരക്ഷിതമായ പച്ചക്കറി, പഴം, കിഴങ്ങുകൾ, പാൽ, മത്സ്യം എന്നിവ ലഭിച്ചിരുന്ന പഴയ രീതി ഭക്ഷ്യ സുരക്ഷക്ക് തുണയാകും എന്നു. അത് കാലാവസ്ഥ ക്കും ഗുണം ചെയ്തിരുന്നെന്നും കന്നുകാലി, മത്സ്യം എന്നിവ ചേർന്ന സംയോജിത രീതിയാണ് നമ്മുക്ക് ഇപ്പോൾ വേണ്ടതെന്നും പി കെ ഉമ്മർ പറഞ്ഞു.

തെങ്ങ് അധിഷ്ഠിത മിശ്രവിള സമ്പ്ര തായമാണ് യോജിക്കുക എന്നും ദീർഘകാല വിളകളും ഹ്രസ്വകാല വിളകളും ചേരേണ്ടതുണ്ടന്നും ഉൽപന്നങ്ങൾക്ക് മൂല്യവർദ്ധനവ് ഉറപ്പാക്കണമെന്നും മെച്ചപ്പെട്ട വരുമാനം ഇത് വഴി ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ധനസഹായത്തോടെ യുവാക്കൾക്ക് സംസ്കരണ യൂണിറ്റുകൾ ആരംഭിച്ച് തൊഴിൽ ഉറപ്പാക്കാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

കാർഷിക സർവ്വകലാശാല മുൻ അസോസിയേറ്റ് ഡയറക്ടർ ഡോ.എം സി  നാരായണൻ കുട്ടി മോഡറേറ്റർ ആയിരുന്നു.

സെന്റർ ഫോർ ജേർണലിസ്റ്റസ് സംസ്ഥാന പ്രസിഡണ്ട് ശംസുദ്ദീൻ വാത്യേടത്ത്, ഡയറക്ടർ   എം കെ എച്ച് പരവാഡ്,എം എസ്.എസ് ജില്ലാ പ്രസിഡണ്ട് ടി എസ് നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

No comments