JHL

JHL

റെസിഡൻസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കുമ്പള(True News 9  December 2020) : കുമ്പള പഞ്ചായത്തിൽ ഏവരും ഉറ്റ് നോക്കുന്ന വാർഡായ ബദ്രിയാ നഗർ വാർഡിൽ റെസിഡന്റ് സ് അസോസിയേഷൻ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോട്ട റോഡിൽ ഉദ്ഘാടനം ചെയ്തു. നാടിന്റെ പ്രശ്നങ്ങളിൽ ഇടപെടാൻ വേണ്ടി രണ്ട് വർഷം മുമ്പ് രൂപീകരിച്ച കൂട്ടായ്മ യാണ്. റെസിഡന്റ് സ് അസോസിയേഷൻ.  ഇവിടെ ജയിച്ച് വരുന്ന സ്ഥാനാർത്ഥികൾ വാർഡിനെ ശ്രദ്ധിക്കുന്നില്ല എന്നതാണ് റെസിഡന്റ് സ് അസോസിയേഷൻ രൂപീകരിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അത് കൊണ്ട് തന്നെ ഈ വാർഡിലെ ഫലം ജനം ഉറ്റ് നോക്കുകയാണ്. മുഹമ്മദ് സ്മാർട്ട് ആണ് റെസിഡന്റ്സ് അസോസിയേഷൻ സ്ഥാനാർത്ഥി. മുസ്‌ലിം ലീഗിലെ സി എം മുഹമ്മദാണ് യു ഡി എഫ് സ്ഥാനാർത്ഥി.
വാർഡിലെ മുതിർന്ന പൗരനായ റിസീവർ അസൈനാർ ഗൾഫ് പ്രതിനിധി മുബീൻ, ഹംസ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അബ്ദുൽ മന്നാൻ അദ്ധ്യക്ഷത വഹിച്ചു.
സ്ഥാനാർത്ഥിയായ മുഹമ്മദ് സ്മാർട്ട് വോട്ടർമാരുമായി സംവദിച്ചു.
 മൊയ്തു നടുപ്പള്ളം, അബ്ദുല്ല, അബ്ബാസ്.......
തുടങ്ങി യവർ സംസാരിച്ചു. ജാബിർ പ്രകടന പത്രിക അവതരിപ്പിച്ചു. മൻസൂർ സ്വാഗതവും അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.

No comments