JHL

JHL

എയ്ഡ്സ് ദിന ബോധവത്കരണ സൈക്കിൾ റാലി നടത്തി

കാസർകോട്(True News 2 December 2020): ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ എ.ആർ.ടി സെൻ്ററിൻ്റെയും ഡെയ്ലി റൈഡേർസ് ക്ലബിൻ്റെ സഹകരണത്തോട് കൂടി  എയ്ഡ്സ് ദിന ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. "ഉത്തരവാദിത്വം പങ്കുവയ്ക്കാം ഐക്യദാർഡ്യം പ്രഖ്യാപിക്കാം" എന്ന തലവാചകത്തിലാണ് ഈ വർഷത്തെ എയ്ഡ് ദിനാചരണം നടത്തുന്നത്. കാസർകോട് റോട്ടറി ക്ലബ് ജില്ലാ ഗവർണർ ഡോ. ബി ഹരികൃഷ്ണൻ നമ്പ്യാർ ഫ്ലാഗ് ഓഫ് ചെയ്തു.

 എ.ആർ.ടി സെൻ്റർ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ജനാർദ്ദന നായക്, നോഡൽ ഓഫീസർ ഡോ.പി കൃഷ്ണനായക്, ഡെയ്ലി റൈഡേർസ് ക്ലബ് ട്രഷറർ റിഷാദ് പി.ബി നായമാർമൂല, ഡോ.ബി നാരായണ നായക്, ദിനകർ റായ്, അനിൽകുമാർ, സി.എ യൂസുഫ്, ഫസൽ റഹ്മാൻ, നിയാസ് ചട്ടഞ്ചാൽ, ഷറഫ് എസ്.എം.കെ, മുഹമ്മദ് ഹാജി പൊയിനാച്ചി, അസ്‌ലം തളങ്കര, തബ്ഷീർ കമ്പാർ, തുടങ്ങിയവർ സംബന്ധിച്ചു.


01:12:2020

No comments