JHL

JHL

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കർണാടക സ്വദേശിയായ യുവാവ് മരിച്ചു

ഉപ്പള (True News 9 December 2020): കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കർണാടക സ്വദേശിയായ യുവാവ് മരിച്ചു. കർണാടക ചിത്രദുർഗ ജില്ലയിലെ എച്ച് എസ് പാളിയയിൽ കാസിം - ഇമാബി ദമ്പതികളുടെ മകൻ നിസാർ(28)യാണ് മരിച്ചത്.  കൂടെയുണ്ടായിരുന്ന എച്ച്. എസ് പാളിയ സ്വദേശികളായ മുക്താർ(28), മഞ്ചണ്ണ(50) എന്നിവർ രക്ഷപ്പെട്ടു. മണ്ണംകുഴി ഗ്രൗണ്ടിന്  സമീപത്തെ ഒരു സ്വകാര്യ  വ്യക്തിയുടെ കിണറിനത്ത് മണ്ണെടുക്കുന്നതിനിടെ കിണറ്റിന്റെ ഒരു ഭാഗം ഇടിഞ്ഞ്  നിസാറിന്റെ  ദേഹത്ത് വീഴുകയായിരുന്നു.

മുക്താറും മഞ്ചണ്ണയും നിസാറിനെ രക്ഷപ്പെടുത്താൻ കിണറ്റിൽ ഇറങ്ങിയെങ്കിലും കൂടുതൽ മണ്ണിടിഞ്ഞ് തോടെ മൂന്നുപേരും കിണറിനടുത്ത് കുടുങ്ങി. ഉപ്പളയിൽ നിന്നെത്തിയ ഫയർഫോഴ്സ് കഴുത്തോളം മണ്ണിൽ കുടുങ്ങിയ നിസാറിനെ വലിച്ചെടുത്തു മുകളിൽ എത്തിച്ചശേഷം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

 ഭാര്യ: ഇമാബി,  മക്കൾ: മുഹമ്മദ് അക്ബർ, സാഹിന

No comments