JHL

JHL

കൊപ്പളം സബ് വേ ; പൗര സമിതി പ്രക്ഷോഭത്തിലേക്ക്

മൊഗ്രാൽ (True News 29 December 2020) :  വർഷങ്ങളായി ദുരിതം അനുഭവിക്കുന്ന കൊപ്പളം തീരദേശവാസികൾക്ക് ആശ്വാസമായി കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കപ്പെട്ട അടിപ്പാത പണി തുടങ്ങാതെ നീണ്ടു പോകുന്നതിൽ ശക്തമായ പ്രക്ഷോഭതിനൊരുങ്ങുകയാണ് കൊപ്പളം പൗരസമിതി.

ചുവപ്പ് നാടയിൽ കുരുങ്ങി വർഷങ്ങളോളം നീണ്ടുപോയ ഈ പദ്ധതി ഒടുവിൽ കാസറഗോഡ് വികസനപാക്കേജിൽ ഉൾപ്പെടുത്തുകയും മുഴുവൻ തുകയും അനുവദിക്കുകയും ചെയ്തു.

തമിഴ്‌നാട് ആസ്ഥാനമായ കമ്പനിയാണ് പിന്നീട് ടെണ്ടർ എടുത്തത്. എന്നാൽ ടെണ്ടർ നടപടി കഴിഞ്ഞ് മാസങ്ങളായിട്ടും നിർമ്മാണം തുടങ്ങിയില്ല.

പ്രദേശവാസികളുടെ ഈ അടിസ്ഥാനാവശ്യം തിരഞ്ഞെടുപ്പുകൾ വരുമ്പോൾ മാത്രം ചർച്ചയാവുകയും പിന്നീട് വാർത്ത പോലുമാവാതിരിക്കുകയും ചെയ്യുന്ന വിഷയമായി ഇനിയും മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

നിയമാസഭാതിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരണമടക്കമുള്ള സമരമുറകളാണ് ഇനി വരാൻ പോകുന്നതെന്നും പൗരസമിതി ഭാരവാഹികൾ പറയുന്നു.

No comments