JHL

JHL

ബഡാജെയിൽ യു ഡി എഫ് കള്ളപ്രചാരണം നടത്തുന്നു ; എസ് ഡി പി ഐ

കുമ്പള(True News 12 December 2020) : മഞ്ചേശ്വരം ബ്ലോക്ക് ബഡാജെ ഡിവിഷനിൽ എസ് ഡി പി ഐ സ്ഥാനാർത്ഥിക്കെതിരെ യു ഡി എഫ് കള്ളപ്രചാരണം നടത്തുന്നതായി എസ് ഡി പി ഐ ബഡാജെ ബ്ലോക്ക് സ്ഥാനാർത്ഥി അബ്ദുൽ ഹമീദ്  ആരോപിച്ചു. കുമ്പള പ്രസ്സ് ഫോറം ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തത്തിലാണ് ആരോപണം ഉന്നയിച്ചത്. ഇവിടെ എസ് ഡി പി ഐ യെ മത്സരത്തിനിറ ക്കിയത് ബി ജെ പി ആണെന്നാണ് പ്രചരിപ്പിപ്പിക്കുന്നത്. ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പിച്ചത് കൊണ്ടാണ്. കഴിഞ്ഞ പ്രാവശ്യം ജയിച്ച മെമ്പർ പിന്നീട് ഈ പ്രദേശത്ത് ഒന്നും ചെയ്തിട്ടില്ല. ഇവിടെ എസ് ഡി പി ഐയും എൽ ഡി എഫും നേർക്കുനേർ ആണ് മത്സരം. പത്ര സമ്മേളനത്തിൽ സ്ഥാനാർത്ഥിയെ കൂടാതെ എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രെട്ടറി മുബാറക്, അഷ്‌റഫ് തുടങ്ങിയവർ സംബന്ധിച്ചു.

No comments