JHL

JHL

കുമ്പളക്ക് അഭിമാനം ; എസ്. ഐ കെ വി പി രാജീവന് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരം

കുമ്പള(True News 29 December 2020) : കുമ്പള പോലീസ് സ്റ്റേഷന് അഭിമാനമായി സബ്ബ് ഇൻസ്പെക്ടർ കെ.പി.വി രാജീവൻ ഡി ജി പിയുടെ സ്തുത്യർഹ സേവനത്തിനുള്ള ബാഡ്ജ്  ഓഫ് ഓണർ പുരസ്‌ക്കാരത്തിന് അർഹനായി. 

ഉത്തരമേഖല ഐ.ജി അശോക് യാദവ് IPS ൽ നിന്നും  ബാഡ്ജ് ഓഫ് ഓണർ സ്വീകരിച്ചു. . ജനമൈത്രി പ്രവർത്തനങ്ങളുടേയും കുറ്റാന്വേഷണ രംഗത്തെ മികച്ച സേവനങ്ങൾക്കാണ് ഇപ്രാവശ്യത്തെ ബാഡ്ജ് ഓഫ് ഓണറിന് അർഹനാക്കിയത് 

'കോഴിക്കോട് ഉത്തരമേഖല IG യുടെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.

No comments