അണങ്കൂരിൽ കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ പതിനൊന്ന് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു
കാസറഗോഡ് (True News 26 December 2020): കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ പതിനൊന്ന് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. അണങ്കൂര്‍ ഗ്രീന്‍ പാർക്ക് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ത്വാഹിറ ബാനുവിന്റെ മകന്‍ മുഹമ്മദ് ഇബാഹ് (11) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടം. തൊട്ടടുത്ത കടയുടെ ഇരുമ്പ് ഗ്രിൽസിൽ കയറിയപ്പോഴാണ് ഷോക്കേറ്റതെന്ന് കൂട്ടുകാർ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഫാത്വിമ ഹിബത്ത് ഏക സഹോദരിയാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Post a Comment