JHL

JHL

തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പ്രവർത്തിച്ച നേതാക്കളെ പുറത്താക്കി ; കുമ്പളയിൽ വിമതസ്ഥനാർത്ഥിക്ക് വേണ്ടി ചരടുവലിച്ച നേതാവിനെതിരെ നടപടിയില്ല

കാസർകോട്: (True News  21 December 2020 ) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്നതിന് ശ്രമിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നേതാക്കളെ കൂട്ടത്തോടെ പുറത്താക്കി. എന്നാൽ കുമ്പളയിൽ വിമതസ്ഥനാർത്ഥിക്ക് വേണ്ടി ചരടുവലിച്ച നേതാവിനെതിരെ നടപടിയില്ല. ഇത് വാർഡിലെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ച പ്രവർത്തകർക്കിടയിൽ മുറുമുറുപ്പുണ്ടാക്കി. കുമ്പള പഞ്ചായത്തിലെ പത്തൊമ്പതാം വാർഡായ കൊപ്പളം വാർഡിലാണ് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ലീഗ് പ്രാദേശിക നേതാവ് റെബൽ സ്ഥാനാർത്ഥിയെ രംഗത്തിറക്കി പാർട്ടി വിരുദ്ധ പ്രവർത്തനം  നടത്തിയത്. ഇത് മനസ്സിലാക്കിയ വാർഡിലെ പ്രവർത്തകരുടെ സമ്മർദ്ധ ഫലമായി അദ്ദേഹത്തെ തന്നെ ഫെയ്‌സ്‌ബുക്കിൽ വിഡിയോ ചെയ്തിരുന്നു. കൂടാതെ കുഞ്ഞാലിക്കുട്ടി തന്നെ ലീഗ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കും എന്നും പറഞ്ഞിരുന്നു. ഇതൊക്കെ കാറ്റിൽ പറത്തിയാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരിക്കുന്നത്. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റിന്റെ ഭാര്യയാണ് ഇവിടെ പരാജയപ്പെട്ടത്. 

 

കാസർകോട് നിയോജക മണ്ഡലം മധൂർ പഞ്ചായത്തിലെ മൻസൂർ അറന്തോട് (പ്രസിഡണ്ട് മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് നാലാം വാർഡ്), മുഹമ്മദ് മുട്ടത്തോടി (പ്രസിഡണ്ട് മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് ആറാം വാർഡ്), അസീസ് ഹിദായത്ത് നഗർ (ജനറൽ സെക്രടറി മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് ആറാം വാർഡ്, വൈസ് പ്രസിഡണ്ട് മുസ്ലിം യൂത്ത് ലീഗ്കാസർകോട് നിയോജക മണ്ഡലം), യു സഹദ് ഹാജി (മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ), പി എൻ എ ഖാദർ (വൈസ് പ്രസിഡണ്ട് മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ്), ഇസ്മാഈൽ നാഷ്ണൽ നഗർ (മുസ്ലിംലീഗ് മധൂർ പഞ്ചായത്ത് കൗൺസിലർ), ബശീർ മീപ്പുഗിരി (മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് പ്രവർത്തക സമിതി അംഗം) എന്നിവരെയാണ്  പാർട്ടിയുടെ ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചത്. 

 അതോടൊപ്പം  തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത തൃക്കരിപ്പൂർ മണ്ഡലം വലിയ പറമ്പ് പഞ്ചായത്തിലെ കെ എം സി ഇബ്രാഹിം, എം ടി അബ്ദുൽ ജബ്ബാർ, ശരീഫ് മാടാപ്പുറം, ഖാദർ മൗലവി, റാശിദ്‌, എം ടി ശഫീഖ്, മുജീബ് പാണ്ഡ്യാല, അബ്ദുർ റഹ് മാൻ, നീലേശ്വരം മുനിസിപ്പാലിറ്റിയിലെ സൈനുദ്ദീൻ തൈക്കടപ്പുറം, കയ്യൂർ ചീമേനി പഞ്ചായത്തിലെ എൻ എം ശാഹുൽ ഹമീദ്, കാസർകോട് മണ്ഡലം ചെങ്കള പഞ്ചായത്തിലെ പി ഡി എ റഹ് മാൻ, പി ഡി നൂറുദ്ദീൻ ആറാട്ടുകടവ്, ബി എ റസാഖ് പൈക്ക, റൈമു എന്ന അബ്ദുർ റഹ് മാൻ, എം കെ ബശീർ, കുമ്പഡാജെ പഞ്ചായത്തിലെ ബി ടി അബ്ദുല്ല കുഞ്ഞി, കാസർകോട് മുനിസിപ്പാലിറ്റിയിലെ എം ഉനൈസ് തളങ്കര എന്നിവരെ മുസ്‌ലിം ലീഗിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.



No comments