JHL

JHL

പി.ഡി.പി ഹൈവേ മാര്‍ച്ച് നടത്തി

കാസര്‍കോട് (True News 22 December): കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തലസ്ഥാന നഗരിയില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഡിസംബര്‍ 26ന് പി.ഡി.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന്‍റെ ഭാഗമായി പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈവേ മാര്‍ച്ച് നടത്തി.  പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ചുമതലവഹിക്കുന്ന സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.  കാര്‍ഷികവിളകള്‍ തലയിലേന്തി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ ഹൈവേ മാര്‍ച്ചില്‍ പ്രവര്‍ത്തകരുടെ സമരാവേശം അണപൊട്ടിയൊഴുകി.  കാസര്‍കോട് നഗരം നിറഞ്ഞൊഴുകിയ റാലി നഗരത്തിന് പുതിയൊരു അനുഭവമായി.

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ജനവിരുദ്ധ ബില്ലുകള്‍ രാജ്യത്തെ അപകടത്തിലേക്കും ഒരു നൂറ്റാണ്ട് പിറകിലോട്ടും നയിക്കുകയാണ്.  രാജ്യം രക്ഷപ്പെടാന്‍ മോദി സര്‍ക്കാര്‍ രാജിവെച്ച് പുറത്തുപോകണമെന്നും അജിത്കുമാര്‍ ആസാദ് ഉദ്ഘാടന പ്രഭാഷണത്തില്‍ ആവശ്യപ്പെട്ടു.  പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം. ബഷീര്‍ കുഞ്ചത്തൂര്‍, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപി കുതിരക്കല്‍ തുടങ്ങിയവര്‍ അഭിവാദ്യ പ്രഭാഷണം നടത്തി.  

ജില്ലാ വൈസ് പ്രസിഡന്‍റ് ശാഫി ഹാജി അഡൂര്‍, ജില്ലാ സെക്രട്ടറി അബ്ദുറഹിമാന്‍ പുത്തിഗെ, പി.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂനുസ് തളങ്കര, മൊയ്തു ബേക്കല്‍, ജില്ലാ ജോ. സെക്രട്ടറിമാരായ ഷാഫി കളനാട്, ഷാഫി സുഹ്രി, കെ.പി. മുഹമ്മദ് ഉപ്പള, സലാം ബേക്കൂര്‍, ജാസി പൊസോട്ട്, അഷ്റഫ് ആരിക്കാടി, സാദിഖ് മുളിയടുക്ക, ഹനീഫ് ഹൊസങ്കടി, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ഷംസു ബദിയടുക്ക, ഉസ്മാന്‍, അതീഖ് റഹ്മാന്‍, ഇബ്രാഹിം കോളിയടുക്കം, മുഹമ്മദ് കുഞ്ഞി മൗവ്വല്‍, ആബിദ് മഞ്ഞംപാറ, പൂക്കോയ തങ്ങള്‍, അബ്ദുല്ല ഊജന്തൊടി, എം.എ കളത്തൂര്‍, അബൂബക്കര്‍ പാലക്കാര്‍, സി.എച്ച്. അബ്ദുല്ല, മുഹമ്മദലി കുമ്പള, ഹസൈനാര്‍ ബെണ്ടിച്ചാല്‍, മുഹമ്മദ് ആലംപാടി, ബാബുനെട്ടണിഗെ, സിദ്ദീഖ് മഞ്ചത്തടുക്ക, ഖാലിദ് ബാഷ, പി.യു. അബ്ദുറഹ്മാന്‍, സിദ്ദീഖ് നെട്ടണിഗെ ഹാരിസ് ആ ദുർ ,ജാഫർ എം പി മഞ്ഞംപാറ  ത്തുടങ്ങിയവര്‍ ഹൈവേ മാര്‍ച്ചിന് നേതൃത്വം നല്‍കി.

No comments