JHL

JHL

ദുബൈ ഷാര്‍ജ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ ഞായാഴ്ച മുതല്‍ പുനരാരംഭിക്കും

ദുബൈ (True News 26 December 2020):  ദുബൈക്കും ഷാർജക്കുമിടയിലെ രണ്ട് ഇന്റർസിറ്റി ബസ് സർവീസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും. ദുബൈക്കും ഷാർജക്കുമിടയിൽ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ബസ് സർവീസുകളാണ് പുനരാരംഭിക്കുന്നത്. E 306, E 307 ബസുകളാണ് ഈമാസം 27 മുതൽ വീണ്ടും ഓടിത്തുടങ്ങുക.

ബർ ദുബൈയിലെ അൽഗുബൈ ബസ് സ്റ്റേഷനിൽ നിന്ന് ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിലേക്കാണ് E 306 സർവീസ്. മംസാർ വഴി ബസുകൾക്ക് മാത്രമായുള്ള റൂട്ടിലൂടെയ ഓരോ 20 മിനിറ്റിലും സർവീസുണ്ടാകും. ആറ് ഡബിൾ ഡെക്കർ ബസുകളാണ് ഇതിനായി റോഡിലിറക്കുക. ദേര സിറ്റി സെന്റർ ബസ് സ്റ്റേഷനിൽ നിന്നാണ് E 307 ബസ്. ഇത്തിഹാദ് റോഡ് വഴി അൽ ജുബൈലിലേക്ക് ഓരോ 20 മിനിറ്റിലും ഈ ബസുണ്ടാകും. ഡബിൾ ഡെക്കർ ബസുകളാണ് ഈ റൂട്ടിലും സർവീസ് നടത്തുക.

നിലവിൽ ദുബൈ-ഷാർജ സർവീസ് നടത്തുന്ന E 307 A, E 400 എന്നീ സർവീസുകൾ 27 മുതൽ ഇത്തിഹാദ് റോഡിന് പകരം അൽമംസാർ ബസ് റോഡ് വഴിയാക്കും. യാത്രയുടെ സമയം ലാഭിക്കുന്നതിനാണ് ഈ റൂട്ട് മാറ്റം.

No comments