JHL

JHL

രാജ്യത്ത് വാണിജ്യ ഉപയോഗ പാചകവാതക വില കൂട്ടി

 

ന്യൂഡല്‍ഹി(True News 1 december 2020): രാജ്യത്ത്  വാണിജ്യ ഉപയോഗ പാചകവാതക വില കൂട്ടി. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54 രൂപ 50 പൈസയുടെ വര്‍ധനയാണ് ഡിസംബർ  പ്രാബല്യത്തിൽ വരുന്നത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു. നവംബറില്‍ ഇത് 1241 രൂപയായിരുന്നു വില.

മറ്റു നഗരങ്ങളിലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയില്‍ വ്യത്യാസമുണ്ട്. കൊല്‍ക്കത്തയില്‍ 1351 രൂപയാണ് വില ഉള്ളത്. ചെന്നൈ, മുംബൈ എന്നി നഗരങ്ങളില്‍ ഇത് യഥാക്രമം 1410, 1244 എന്നിങ്ങനേയാണ് കാണിക്കുന്നത്.

എന്നാല്‍ അതേസമയം ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ 14.2 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 594 രൂപയാണ് വിലയുള്ളത്. കൊല്‍ക്കത്തയില്‍ ഇത് 620 രൂപയാണ്. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 594, 601 എന്നിങ്ങനേയാണ് വില.

No comments