JHL

JHL

യൂനാനിയിൽ രോഗികളുടെ തിരക്ക്: ടോക്കൺ സംവിധാനമൊരുക്കി മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ(True News 10 December 2020): കുമ്പള ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള മൊഗ്രാൽ ഗവണ്മെന്റ് യൂനാനി ഡിസ്പെൻസറിയിൽ ആവശ്യത്തിന് മരുന്നും, ലാബും, അടിസ്ഥാന സൗകര്യവും ഒരുങ്ങിയതോടെ യുനാനി ചികിത്സതേടിയെത്തുന്ന രോഗികളിൽ വൻ വർദ്ധനവ്.

രോഗികളുടെ തിരക്ക് ഒഴിവാക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം മൊഗ്രാൽ ദേശീയവേദി ഡിസ്പെൻസറിയിലേക്ക് ടോക്കൺ സംവിധാനമൊരുക്കി. ഇതിനായുള്ള ടോക്കൺ മെഷീൻ ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ യൂനാനി മെഡിക്കൽ ഓഫീസർ ഷക്കീറലിക്ക് കൈമാറി. ചടങ്ങിൽ ദേശീയവേദി ഭാരവാഹികളായ
എം എം റഹ്മാൻ, ടി കെ ജാഫർ, എം എ മൂസ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ, യുനാനി സ്റ്റാഫ്‌ ജോസ് എന്നിവർ സംബന്ധിച്ചു.

ടോക്കൺ സംവിധാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഡോക്ടർ ഷക്കീറലി അറിയിച്ചു.

ഫോട്ടോ: യൂനാനി ആശുപത്രിക്കുള്ള ടോക്കൺ മെഷീൻ ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ, യൂനാനി മെഡിക്കൽ ഓഫീസർ ഷക്കീറലിക്ക് കൈമാറുന്നു.

No comments