JHL

JHL

ഷിറിയയിൽ തീരദേശ പൊലീസുകാരെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പരിശോധന ശക്തമാക്കി ; വിളക്കുകൾ തെളിയിച്ച് അനധികൃത മീൻപിടിത്തം നടത്തിയ കർണാടക ബോട്ട് പിടിയിൽ

കാസറഗോഡ് (True News 23 December 2020): രാത്രികാലത്ത് നിരോധിത വിളക്കുകൾ തെളിയിച്ച് അനധികൃത മീൻപിടിത്തം നടത്തിയ കർണാടക ബോട്ട് പിടിയിൽ. നീലേശ്വരം അഴിത്തല, ബേക്കൽ, കുമ്പള പൊലീസ് യോജിച്ചു നടത്തിയ നീക്കത്തിലാണ് ബോട്ട് പിടിച്ചെടുത്തത്. മംഗളൂരു സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് തിങ്കളാഴ്ച അർധരാത്രിയോടെ പിടിയിലായത്. നീലേശ്വരം അഴിത്തലയിലെ ഫിഷറീസ് രക്ഷാബോട്ടിലാണ് പൊലീസ്, ഫിഷറീസ് സംഘമെത്തിയത്.  ജില്ലാ ഫിഷറീസ് അസി.ഡയറക്ടർ കെ.വി.സുരേന്ദ്രൻ, ബേക്കൽ കോസ്റ്റൽ എസ്ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോസ്റ്റൽ പൊലീസ് എഎസ്ഐ, എം.ടി.പി.സെയ്ഫുദ്ദീൻ, സന്തോഷ്, ഉണ്ണിക്കൃഷ്ണൻ, തീരദേശ പൊലീസ് സിപിഒമാർ, കോസ്റ്റൽ വാർഡന്മാർ, ഫിഷറീസ് റസ്ക്യൂ ബോട്ടിലെ ജീവനക്കാരായ പി.മനു, ഒ.ധനീഷ്, എം.സനീഷ്, പി.നാരായണൻ, കെ.കണ്ണൻ എന്നിവരും സംബന്ധിച്ചു.  നിരോധിത മീൻപിടിത്തം: സുരക്ഷ ശക്തമാക്കി  നീലേശ്വരം ∙ നിരോധിത മീൻപിടിത്തം തടയാൻ തീരദേശ പൊലീസ്, ഫിഷറീസ് സംഘം സുരക്ഷ ശക്തമാക്കി. കുമ്പള ഷിറിയയിൽ ബോട്ടിൽ രേഖകൾ പരിശോധിക്കാൻ കയറിയ 2 തീരദേശ പൊലീസുകാരെ മീൻപിടിത്ത ബോട്ടിൽ തട്ടിക്കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിലാണിത്. തൈക്കടപ്പുറം അഴിത്തലയിൽ നിന്നു കടൽ പട്രോളിങ്ങിനും അനധികൃത ബോട്ടുകളെ പിടികൂടാനും പോയ ബോട്ടുകളെ അനധികൃത മീൻപിടുത്തക്കാർ ഒട്ടേറെ തവണ ആക്രമിക്കാനൊരുങ്ങുകയോ തുരത്തിയോടിക്കുകയോ ചെയ്തിട്ടുണ്ട്.

No comments