JHL

JHL

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കാസര്‍കോട്ട് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു

കാസര്‍കോട്: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കേരള കര്‍ഷക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ എം.പിയുമായ പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ അന്നംമുട്ടിക്കുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. കെ.പി സതീഷ് ചന്ദ്രന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സിദ്ദീഖലി മൊഗ്രാല്‍, മുഹമ്മദ് ഹനീഫ, രതീഷ് പുരയില്‍, പി. ജനാര്‍ദ്ദനന്‍, പി.പി ശാന്ത, എം. അസിനാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments