JHL

JHL

അംശ്ചിതത്വത്തിനോടുവിൽ കുമ്പളയിൽ താഹിറ യൂസുഫ് പ്രസിഡന്റ് ആയി

കുമ്പള (True News 30December 2020): അനിശ്ചിതത്വത്തിനോടുവിൽ കുമ്പളയിൽ താഹിറ യൂസുഫ് പ്രസിഡന്റ് ആയി. ബിജെപി യും യൂഡി  എഫും ഒൻപത് വീതം സീറ്റ് നേടി ഒപ്പത്തിനൊപ്പം ആയിരുന്നു. കോപ്പളം വാർഡിൽ നിന്നും ജയിച്ച ലീഗ് വിമത അംഗത്തിന്റെയും എസ് ഡി പി ഐയുടെയും 
പിന്തുണയോടെയാണ് പ്രസിഡന്റ് സ്ഥാനം യു ഡി എഫ് നിലനിർത്തിയത്.

2010-15 കാലയളവിൽ പ്രസിഡന്റായിരുന്ന റംല സ്ഥാനമൊഴിഞ്ഞ സമയത്ത് കുറച്ചു കാലം പ്രസിഡന്റും അതിന് മുമ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും വഹിച്ചിരുന്നു. 2015-20 കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.

വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന എസ് ഡി പി ഐ സ്ഥാനാർത്ഥി അൻവർ ഹുസൈൻ അവസാന നിമിഷം യു ഡി എഫിന് അനുകൂലമായി നിരുപാധികം വോട്ടു ചെയ്തതോടെ യു ഡി എഫ് പിന്തുണ 11 ഉം ബി ജെ പി ഒമ്പതുമായി.


No comments