JHL

JHL

കുമ്പള പ്രസ്സ് ഫോറം ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു





കുമ്പള(True News 2 December 2020) : കുമ്പള പ്രസ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്ലത്തീഫ് കാസർഗോഡ് വിഷൻ പ്രസിഡന്റ് ആയും അബ്ദുല്ല കുമ്പള സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്ലത്തീഫ് ട്രൂ ന്യൂസ് ആണ് ട്രഷറർ. മറ്റ് ഭാരവാഹികൾ ; പുരുഷോത്തം ഭട്ട് , എ എൽ ഉളുവാർ (വൈസ് പ്രസിഡന്റ്), അബ്ദുസ്സത്താർ, റഫീഖ് സുപ്രഭാതം (ജോ. സെക്രട്ടറി), അഡ്വസറി ബോർഡ് ചെയർമാൻ സുരേന്ദ്രൻ മാസ്റ്റർ. അംഗങ്ങൾ   ധൻ രാജ്,

താഹിർ മീഡിയ വിഷൻ, സുബൈർ മീഡിയ വിഷൻ, താരാവതി. കുമ്പള മീപ്പിരി സെന്ററിലുള്ള പ്രസ്സ് ഫോറം ഓഫീസിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് എ എൽ ഉളുവാർ പരിപാടി ഉദ്ഘാടനം ചെയ്തു. പുരുഷോത്തം ഭട്ട് സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു.

No comments