JHL

JHL

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി

കാസറഗോഡ് (True News 24 Dec 2020) : കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം തുടരുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ വടക്കേക്കര ആവശ്യപ്പെട്ടു.

  കാഞ്ഞങ്ങാട് അബ്ദുറഹ്‌മാന്‍ ഔഫ്  കൊല ചെയ്യപ്പെട്ട സംഭവം അത്യന്തം അപലപനീയമാണ്. കൊല ചെയ്തവരും അതിനിടയായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയവരും അണികളെ സായുധവത്കരിക്കുന്ന നടപടി പാര്‍ട്ടികള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. നിസാരമായി ആരംഭിക്കുന്ന രാഷ്ട്രീയ തര്‍ക്കങ്ങള്‍ കൊടും കൊലപാതകത്തിലേക്ക് നീങ്ങുന്നത് അണികളെ സായുധവത്കരിക്കുന്നത് കൊണ്ടാണ്.
  കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്നതും ഗൂഢാലോചന നടത്തിയ ഉന്നതരെ രക്ഷിക്കാനുള്ള വഴിയൊരുക്കുന്നതും കൊലപാതക രാഷ്ട്രീയം തുടരാന്‍ കാരണമാകുന്നു. ജില്ലയിലെ  എല്ലാ ജനാധിപത്യ വിശ്വാസികളും സായുധ സംഘട്ടനം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെ തള്ളിപ്പറയണം. നിരവധി കുടുംബങ്ങളുടെ കണ്ണുനീരാണ് രാഷ്ട്രീയ കൊലകളുടെ ആകെ തുക. ഇനിയും ഇത് തുടരാനനുവദിക്കരുത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ തന്നെ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പൊലീസ് സന്നദ്ധമാകണം. കാഞ്ഞങ്ങാട്ടെ കൊലപാതകം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെയെല്ലാം നിയമ നടപടിക്ക് വിധേയമാക്കണമെന്നും അദ്ദേഹം പത്രകുറിപ്പിൽ  ആവശ്യപ്പെട്ടു.

No comments