കോവിഡ്‌കാലത്തും മൊഗ്രാൽ ആരോഗ്യകേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകരുടെ പച്ചക്കറി കൃഷി
കുമ്പള(True News 8 December 2020): കോവിഡ് തിരക്കിനിടയിലും മൊഗ്രാൽ ആരോഗ്യകേന്ദ്രത്തിൽ ഗ്രോബാഗ് പച്ചക്കറികൃഷി ആരംഭിച്ചു.
കുമ്പള സി.എച്ച്.സി.യിലെ ഒരുകൂട്ടം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് കൃഷി. രാത്രിയാണ് ഗ്രോബാഗിൽ മണ്ണും വളവും നിറച്ചത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഖിൽ കാരായി, കെ.കെ. ആദർശ്, വൈ. ഹരിഷ് എന്നിവരാണ് ദിവസവും വെള്ളമൊഴിച്ച് കൃഷി പരിപാലിക്കുന്നത്.
കുമ്പള കൃഷിഭവന്റെ എല്ലാ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ട്. ജൈവകൃഷിയാണ് നടത്തുന്നത്.
60 ഗ്രോബാഗിൽ തക്കാളി, വെണ്ട, ചീര, മുളക്, പയർ, വഴുതന തുടങ്ങിയ തൈകളാണ് നട്ടുവളർത്തുന്നത്. ഫെബ്രുവരി അവസാനത്തോടെ വിളവെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവർത്തകർ.
തൈ നടീൽ ഉദ്ഘാടനം കുമ്പള സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. കെ. ദിവാകര റൈ നിർവഹിച്ചു. കൃഷി ഓഫീസർ കെ. നാണുക്കുട്ടൻ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ്, ഹെൽത്ത് ഇൻസ്പെക്ടർ കുര്യക്കോസ് ഈപ്പൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. വിവേക്, വൈ ഹരിഷ്, കെ.കെ. ആദർശ് എന്നിവർ സംബന്ധിച്ചു.
Post a Comment