JHL

JHL

ചെങ്കല്ല് ലോറികൾ തടഞ്ഞ് റെവന്യൂ വകുപ്പ് ; നിർമ്മാണ മേഖലയിൽ പ്രതിസന്ധി

കാസറഗോഡ് (True News 22 December 2020): ചെങ്കല്ല് കിട്ടാതെ നിർമ്മാണമേഖല  പ്രതിസന്ധിയിലായി. ചെങ്കൽ കയറ്റി പോകുന്ന ലോറികൾ പലയിടത്തും തടഞ്ഞിട്ട് പിടികൂടുകയാണ്.  ഇത് തൊഴിലാളികളുടെ പ്രതിഷേധം ശക്തമാക്കാനിടയായിട്ടുണ്ട്.  കലക്ടറുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് ചെങ്കല്ല് കൊണ്ടു പോകുന്ന ലോറികൾ റവന്യൂ- ജിയോളജി ഉദ്യോഗസ്ഥർ വഴിയിൽ തടഞ്ഞ് പിടികൂടുന്നത്. കലക്ടറിൽ നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പണി നിർത്തിവെക്കാനാണ് തൊഴിലാളികളുടെ തീരുമാനം. 

ഒരാഴ്ച നീണ്ട സമരത്തിനൊടുവിൽ കഴിഞ്ഞയാഴ്ചയാണ് ചെങ്കല്ല് പണി പുനരാരംഭിച്ചത്. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് ഇത് മൂലം ജോലിയില്ലാതെ പട്ടിണിയിലായത്.



 

No comments