JHL

JHL

സ്വതന്ത്ര സ്ഥാനാർത്ഥിയെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു ; നിഷേധിച്ച് സ്ഥാനാർത്ഥി

കുമ്പള(True News 1 December 2020) : കുമ്പള പഞ്ചായത്ത് പതിനഞ്ചാം വാർഡായ ബദ് രിയാ നഗറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ എൽ ഡി എഫ് സ്ഥാനാർത്ഥി കളുടെ പട്ടികയിൽ ഉൾപെടുത്തിയത് വിവാദമായി.

 റെസിഡന്റ്സ് അസോസിയേഷൻ സ്ഥാനാർത്ഥിയായി സ്വതന്ത്രനായി മൽസരിക്കുന്ന മുഹമ്മദ് സ്മാർട്ട് ആണ് കഴിഞ്ഞ ദിവസം ദേശാഭിമാനി പത്രത്തിൽ  എൽ ഡി എഫ് സ്ഥാനാർത്ഥി കളുടെ പട്ടികയിൽ ഫോട്ടോ വെച്ച് പ്രസിദ്ധീകരിച്ചത്. മുഹമ്മദ് സ്മാർട്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയല്ലെന്നും വർഷങ്ങൾ ക്ക് മുമ്പ് രൂപീകരിച്ച പതിനഞ്ചാം വാർഡിലെ ജനങ്ങളുടെ പൊതു കൂട്ടായ്മയായ പതിനഞ്ചാം വാർഡ് റെസിഡന്റ്സ് അസോസിയേഷൻ തെരഞ്ഞെടുത്ത് നിർത്തിയ സ്ഥാനാർത്ഥിയാണെന്നും പതിനഞ്ചാം വാർഡ് സ്ഥാനാർത്ഥി മുഹമ്മദ് സ്മാർട്ടും റെസിഡന്റ് സ് അസോസിയേഷൻ ഭാരവാഹികളും കുമ്പള പ്രസ്സ് ഫോറം ഓഫീസിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തികച്ചും സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച മുഹമ്മദ് സ്മാർട്ട് ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ല. മുസ്‌ലിം ലീഗ് പ്രവർത്തകരും ഇടത് പ്രവർത്തകരും  വെൽഫെയർ പാർട്ടി പ്രവർത്തകരും പാർട്ടി ഉള്ളവരും ഇല്ലാത്തവരും എല്ലാ വിഭാഗം ജനങ്ങളെയും ഉൾകൊള്ളുന്ന കൂട്ടായ്മയാണ് റെസിഡന്റ് സ് അസോസിയേഷൻ. നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച കൂട്ടായ്മ യാണ് ഇത്. വമ്പിച്ച ജനപിന്തുണ ലഭിച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോൾ അതിനെ തകർക്കാൻ ചില ഭാഗത്ത് നിന്നുള്ള ശ്രമത്തിന്റെ ഭാഗമായി പല തരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കുകയാണ്. ഇത് കൊണ്ടൊന്നും ഈ കൂട്ടായ്മ യെ തകർക്കാൻ കഴിയില്ല. സ്ഥാനാർത്ഥി യും ഭാരവാഹികളും പറഞ്ഞു. 

വാർത്താ സമ്മേളനത്തിൽ പതിനഞ്ചാം വാർഡ് സ്ഥാനാർത്ഥി മുഹമ്മദ് സ്മാർട്ട്,  റെസിഡന്റ് സ് അസോസിയേഷൻ പ്രസിഡന്റ് ജാഫർ മാസ്റ്റർ, ചീഫ് ഏജന്റ് അബ്ദുല്ലത്തീഫ്, അബ്ദുൽ റഹ്മാൻ, ജാബിർ, മൻസൂർ എന്നിവർ സംബന്ധിച്ചു.

No comments