JHL

JHL

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുമ്പള ടൗണിൽലീസിന്റെ റൂട്ട് മാർച്ച്

കുമ്പള (True News 11 December 2020): ഡിസംബർ പതിനാലിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  കുമ്പള ടൗണിൽ കാസറഗോഡ് ഡി വൈ എസ്  പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പരിപാലനത്തിന് ശക്തിപകരുവാൻ വേണ്ടിയാണ് മാർച്ച് നടത്തിയത്. കോവിഡ്  കാലമായതിനാൽ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്,സബ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എന്നിവരും നേതൃത്വം നൽകി. ഇരുപത്തഞ്ചോളം പോലീസുകാരാണ് മാർച്ചിൽ പങ്കെടുത്തത്. 


No comments