JHL

JHL

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം: മീലാദ് ട്രസ്റ്റ്‌ മെഴുകുതിരി തെളിയിച്ചു

മൊഗ്രാൽ(True News 2 December 2020): കേന്ദ്ര സർക്കാരിന്റെ  പുതിയ കാർഷിക നയത്തിനെതിരെ രാജ്യവ്യാപകമായി  കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് മൊഗ്രാൽ മീലാദ് ട്രസ്റ്റ്‌  മെഴുകുതിരി തെളിയിച്ചു ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

 കാർഷിക പരിഷ്കരണ നിയമങ്ങൾ രാജ്യത്തെ കർഷകരെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയിട്ടും കേന്ദ്രസർക്കാർ കർഷകരുടെ വിലാപം കേൾക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് ട്രസ്റ്റ് യോഗം അഭിപ്രായപ്പെട്ടു. യോഗം ട്രസ്റ്റ്‌   ഗൾഫ് പ്രതിനിധി മുഹമ്മദ് കുഞ്ഞ് ഖത്തർ ഉദ്ഘാടനം ചെയ്തു. എം പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.എം എ മൂസ മീലാദാഘോഷ പരിപാടിയുടെ വരവ്- ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

 എം എം  റഹ്മാൻ, എം എ ഇക്ബാൽ, കെ എ മുഹമ്മദ്, എം എസ് മുഹമ്മദ് കുഞ്ഞി, ടി എ ജലാൽ, എം എസ് അബ്ദുള്ള കുഞ്ഞി, ടി എം ഇബ്രാഹിം, എസ് കെ സലീം, ഷറഫുദ്ദീൻ എസ് കെ, മുഹമ്മദ് ഫസൽ ടി പി, മുഹമ്മദ് മിദ്‌ലാജ് ടി പി, സുറൈക് പി എം എന്നിവർ സംബന്ധിച്ചു, ബി എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. 

No comments