JHL

JHL

തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ രാവിലെ 8 മുതൽ 9 കേന്ദ്രങ്ങളിലായി ആരംഭിക്കും ; കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂൾ, കാസർകോട് ഗവ. കോളജ്,ബോവിക്കാനം ബിഎആർ ഹയർ സെക്കൻഡറി സ്കൂൾ, കാ‍ഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ, പരപ്പ ഗവ. ഹൈസ്കൂൾ, പടന്നക്കാട് നെഹ്റു കോളജ്, ഹൊസ്ദുർഗ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് വോട്ടെണ്ണലിനായി ഒരുക്കിയിട്ടുള്ളത്

കാസർകോട് (True News 15 December 2020):  തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പതിനാറാം തീയതി രാവിലെ നടക്കും . ജില്ലാപഞ്ചായത്തും നഗരസഭകളും ഉൾപ്പെടെ ജില്ലയിലെ 48 തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ രാവിലെ 8 മുതൽ 9 കേന്ദ്രങ്ങളിലായി ആരംഭിക്കും. ബോവിക്കാനം ബിഎആർ ഹയർ സെക്കൻഡറി സ്കൂൾ, കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂൾ, കാസർകോട് ഗവ. കോളജ്, കാ‍ഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ, പരപ്പ ഗവ. ഹൈസ്കൂൾ, പടന്നക്കാട് നെഹ്റു കോളജ്, ഹൊസ്ദുർഗ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് വോട്ടെണ്ണലിനായി ഒരുക്കിയിട്ടുള്ളത്  ഒന്നാം വാർഡിൽ നിന്ന് തുടങ്ങും  ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ് വോട്ടെണ്ണുന്നത്. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർവൈസറും രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിങ് സൂപ്പർവൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാകും.

ജില്ലയിലെ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജമായതായും വോട്ടെടുപ്പില്‍ കാണിച്ച കോവിഡ് ജാഗ്രത വോട്ടെണ്ണല്‍ ദിനത്തിലും തുടര്‍ന്നും ഉണ്ടാവണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. പതിവ് രീതിയിലുള്ള വിജയാഹ്ലാദ പ്രകടനങ്ങളോ ആരവങ്ങളോ ഒഴിവാക്കണം. ജില്ല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ തന്നെ മാതൃകയായി മുന്നിലുണ്ട്. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ളവരുടെ സഹകരണം ഉണ്ടായതുകൊണ്ടാണ് ഇത് സാധ്യമായത്. തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളിലും വോട്ടെടുപ്പിലും എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന വേളയിലും തുടര്‍ന്നും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.



No comments