JHL

JHL

ജിയോക്കെതിരെ വ്യാപക ആക്രമണവുമായി കർഷകർ; നമ്പർ പോർട്ട് ചെയ്യാൻ ക്യാംപെയിൻ

ദില്ലി (True News 27 December 2020):  രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോക്കെതിരെ പഞ്ചാബിൽ വ്യാപക ആക്രമണം. ജിയോ മൊബൈലിന്റെ 30 ടവറുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനു പുറമെ ജിയോ നമ്പറുകൾ പോർട്ട് ചെയ്യാനും വരിക്കാരെ നിർബന്ധിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിലെ കർഷകരും മറ്റുള്ളവരും വെള്ളിയാഴ്ച മുതലാണ് ജിയോക്കെതിരായ ആക്രമണം ശക്തമാക്കിയത്.
മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിക്കുന്ന കർഷകർ ഇപ്പോൾ മൊബൈൽ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ തുടങ്ങിയത് ജിയോ വരിക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പഞ്ചാബിലെ പല ഭാഗങ്ങളിലും ടെലികോം സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. പഞ്ചാബിലെ നൂറിലധികം ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
 സാബ്ര, ജൗറ, ബോപരായ്, മീഡിയാല ജയ് സിംഗ്, അൽഗോ കാല ഗ്രാമങ്ങളിലെ ജിയോയുടെ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ശനിയാഴ്ചയാണ് വിച്ഛേദിച്ചത്. ഇതോടൊപ്പം തന്നെ നിലവിലുള്ള മൊബൈൽ നമ്പർ നിലനിർത്തിക്കൊണ്ട് തന്നെ മറ്റ് നെറ്റ്‌വർക്ക് ഓപ്പറേറ്ററിലേക്ക് മാറുന്നതിനായി ഗുരുദ്വാരകളുടെ പബ്ലിക് അഡ്രസ് സിസ്റ്റം വഴി കർഷകർ സ്ഥിരമായി ജനങ്ങൾക്ക് അറിയിപ്പുകൾ നൽകുന്നുണ്ടെന്നാണ് അറിയുന്നത്.


No comments