JHL

JHL

പെർള കാട്ടുകുക്കെയിൽ ഒന്നരവയസ്സുകാരന്റെ ദുരൂഹമരണം ; കൊലപാതകമെന്ന് സംശയം

പെർള (True News 6 December 2020):കാട്ടുകുക്കയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിനടുത്തുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം,  കൊലയെന്ന് സംശയം, പോലീസ് അന്വേഷിക്കുന്നു. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം ഉയർന്നതിനാൽ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബദിയടുക്ക പെർള കാട്ടുകുക്കെ പെർത്താജയിലെ ബാബു ശാരദാ ദമ്പതികളുടെ ഏകമകൻ സ്വസ്തി( ഒന്നര) യെയാണ് വെള്ളിയാഴ്ച ഉച്ചയോടെ കുളത്തിൽ മരിച്ച നിലയിൽ  കണ്ടെത്തിയത്.  രാവിലെ ജോലിക്കുപോയ ബാബു   കുഞ്ഞിനെ കാണാനില്ലെന്ന എത്തിയതായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് വീടിനടുത്തുള്ള പൊതുകിണറ്റിൽ കുട്ടിയെ കണ്ടത്.  തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.  മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ മരണം സംബന്ധിച്ച് പോലീസ് ഊർജിതമായി  അന്വേഷിച്ചുവരുന്നു.  മൂന്നുവർഷം മുമ്പാണ് ബാബുവും ശാരദയും വിവാഹിതരായത്.

No comments