JHL

JHL

ലോക ഭിന്നശേഷി ദിനം,വൈകല്യം തടസ്സമാകാതെ നടത്തിയ സേവനങ്ങൾക്ക് മാഹിൻ കുന്നിലിന് ഐ എം എ യുടെ ആദരം

കുമ്പള(True News 3 december 2020) : ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ( ഐ എം എ ) ഇന്ത്യൻ അക്കാദമി ഓഫ് പീഡ്രിയാട്രിക് ( ഐ എ പി ) എന്നിവയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു, ഇതിൻ്റെ ഭാഗമായി വൈകല്യം തടസ്സമാകാതെ കാസർകോടിൻ്റെ സേവന - കാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവും കോവിഡ് വാര്യരും പൊതു പ്രവർത്തകനുമായ മാഹിൻ കുന്നിലിനെ ചടങ്ങിൽ ആദരിച്ചു, ജനറൽ ആശുപത്രി സുപ്രണ്ട്  ഡോ രാജറാം ഉപഹാരം സമ്മാനിച്ചു, ഐ എം എ പ്രസിഡണ്ട് ഡോ : നാരായണ നായക് അധ്യക്ഷത വഹിച്ചു, ഐ എസ് എ ദേശീയ പ്രസിഡൻ്റ് ഡോ വെങ്കിട്ട ഗിരി മുഖ്യാതിഥിയായിരുന്നു. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ ജനാർദ്ധന നായക്, ഐ എ പി പ്രസിഡണ്ട് ഡോ ജിതേന്ദ്ര റൈ,, മെഡിക്കൽ ബോർഡ് അംഗം ഡോ ക്യഷ്ണൻ നായിക്, നഴ്സിംഗ് സുപ്രണ്ട് സ്നിഷി, ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ, വേണുഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു, ലോക് ഡൗൺ കാലത്തും അല്ലാതെയും സേവന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ് മാഹിൻ.ജനറൽ ആശുപത്രി കേന്ദ്രീകരിച്ചു നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുൻ നിരയിലും മാഹിൻ കുന്നിലുണ്ട്.

 മൊഗ്രാൽ പുത്തൂർ കുന്നിൽ മാഹിൻ മൻസിലിലെ പരേതനായ  കെ എം മുഹമ്മദ് ഷാഫിയുടെയും റുഖിയയുടെയും മകനാണ്.  സൈനബത്ത് സാജിദയാണ് ഭാര്യ. ഹിദായ ഫാത്തിമ ,ആയിഷ ഹിബ , കദീജ ഹിസ ഷിറിൻ ,, നഫീസ നുഹ എന്നിവർ മക്കളാണ്,


നെഹ്റു യുവ കേന്ദ്ര ,റോട്ടറി ക്ലബ്ബ്, ജേസീസ് കാസർകോട്, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് തുടങ്ങിയവ മാഹിൻ കുന്നിലിൻ്റെ സേവനങ്ങൾ കണ്ട് ആദരിച്ചിട്ടുണ്ട്, നിരവധി സന്നദ്ധ സംഘടകളുടെ ആദരവും മാഹിനെ തേടി എത്തിയിട്ടുണ്ട്, ലോക് ഡൗൺ കാലത്തെ മാഹി ൻ്റെ സേവനം കാസർകോടിൻ്റെ മിക്ക ഭാഗങ്ങളിലെ ജനങ്ങളും അനുഭവിച്ചിട്ടുണ്ട്, ബ്ലഡ് ഡോണേർസ് കേരള ,ജനമൈത്രി പോലീസ് എന്നിവയുടെ വൊളണ്ടിയർ എന്ന നിലയിലും മികച്ച സേവനങ്ങളാണ് മാഹിൻ നടത്തിയത്

No comments