അടുക്കത്ത് ബയലിൽ എക്സൈസ് സംഘം പാക്കറ്റ് മദ്യം പിടികൂടി
കാസര്‍കോട്(True News 26 December 2020): സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 180 മില്ലിയുടെ 48 ടെട്രോ പാക്കറ്റ് മദ്യം എക്‌സൈസ് പിടികൂടി. വാഹനം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. കാസര്‍കോട് അടുക്കത്ത്ബയലില്‍ എക്‌സൈസ് സംഘം വാഹനപരിശോധന നടത്തുമ്പോള്‍ സ്‌കൂട്ടറിന് കൈകാണിക്കുകയും നിര്‍ത്തിയ ഉടന്‍ വാഹനം ഉപേക്ഷിച്ച് മദ്യക്കടത്തുകാരന്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.
കാസര്‍കോട് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ സി .കെ. വി സുരേഷ്, സജീവ് വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനീഷ് കുമാര്‍ എം. പി, കെ സതീശന്‍, ഡ്രൈവര്‍ സുധീര്‍ കുമാര്‍ കെ എന്നിവര്‍ ചേര്‍ന്നാണ് മദ്യം പിടികൂടിയത്.
Post a Comment