JHL

JHL

ദേശീയവേദി പ്രവചന മത്സരം: ഒറ്റദിവസംകൊണ്ട് ലഭിച്ചത് നൂറിലേറെ കൂപ്പണുകൾ.

കുമ്പള( True News 13 December 2020): കുമ്പള ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളിലെ വിജയികളെ കണ്ടെത്താൻ മൊഗ്രാൽ  ദേശീയവേദിയൊരുക്കിയ പ്രവചന മത്സരത്തിന് ആവേശകരമായ തുടക്കം. ഒറ്റ ദിവസം കൊണ്ട് തന്നെ നൂറിലേറെ കൂപ്പണുകളാണ്‌  ഇതിനായി തയ്യാറാക്കി വെച്ചിട്ടുള്ള ബോക്സുകളിൽ നിക്ഷേപിച്ചത്.


കുമ്പള ഗ്രാമ പഞ്ചായത്തിൽ പതിവിന് വിപരീതമായി തീപാറും പോരാട്ടമാണ് മിക്ക വാർഡുകളിലും നടക്കുന്നത്. വ്യക്തമായ തെരഞ്ഞെടുപ്പ്  ചിത്രം മനസ്സിലാക്കിയാണ് പ്രവചനത്തിൽ പങ്കെടുക്കാൻ വോട്ടർമാർ മുന്നോട്ടുവരുന്നത്. 23 വാർഡുകളിലും കൂപ്പണുകൾ ദേശീയവേദി  ഭാരവാഹികൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ പ്രവാസികൾക്കും കൂപ്പണുകൾ ലഭിക്കാത്തവർക്കുമായി ഓണ്ലൈനിലും  മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.


 കൂപ്പണുകൾ  കുമ്പളയിലെ മഹർ കളക്ഷനിലും, ദേശീയവേദി ഭാരവാഹികളിൽ നിന്നും ലഭിക്കും. മൊഗ്രാൽ ദേശീയവേദി ഓഫീസിലും,   കുമ്പള മീപ്പിരി സെന്ററിലെ  മഹർ കളക്ഷനിലും കൂപ്പണുകൾ  നിക്ഷേപിക്കാൻ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം രാത്രി 8 മണിവരെ കൂപ്പണുകൾ സ്വീകരിക്കും. പ്രവചന മത്സരത്തിൽ കൂടുതൽ ശരിയുത്തരം എഴുതിയ മൂന്ന് പേർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് ദേശീയവേദി  ഭാരവാഹികൾ അറിയിച്ചു. കൂപ്പണുകൾ ലഭിക്കാൻ ബന്ധപ്പെടേണ്ട നമ്പർ. 7736774866, 9746367867

No comments