JHL

JHL

ബേബി ബാലകൃഷ്‌ണന്‍ കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റാകും

കാസര്‍ഗോഡ്(19 December 2020: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ബേബി ബാലകൃഷ്ണന്‍ നിയമിതയാകും . ആദ്യം മടിക്കൈ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്, പിന്നീട് കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ടായി. ഇക്കുറി ജില്ലാ പഞ്ചായത്തിന്റെ അമരത്തേക്ക് എത്തുകയാണ് ബേബി. ജില്ലാ പഞ്ചായത്ത് എല്‍.ഡി.എഫ്. തിരിച്ചു പിടിച്ചാല്‍ ബേബി ബാലകൃഷ്ണനായിരിക്കും പ്രസിഡണ്ട് എന്ന് നേരത്തെ തന്നെ പാര്‍ട്ടി പ്രഖ്യാപിച്ചതാണ്. സ്വതന്ത്രന്‍ അടക്കം എട്ട് സീറ്റുകളില്‍ വിജയിച്ച് ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ്. നേടിക്കഴിഞ്ഞു. മടിക്കൈ ഡിവിഷനില്‍ നിന്ന് ബേബി ബാലകൃഷ്ണന്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. 1995ലാണ് മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷയായി ബേബി ബാലകൃഷ്ണന്‍ ആദ്യമായി അധികാരമേല്‍ക്കുന്നത്. അന്ന് ബേബി തന്നെയായിരുന്നു അവര്‍. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട്. തൊട്ടടുത്ത തവണ പഞ്ചായത്ത് പ്രസിഡണ്ട് പദവി ജനറല്‍ ആയിട്ടും പാര്‍ട്ടി ആ പദവിയില്‍ വീണ്ടും ഇരുത്തിയത് ബേബിയെ തന്നെ. 2005ല്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി. രാഷ്ര്ീയ പ്രവര്‍ത്തനത്തിനിടയിലും ബേബി ബാലകൃഷ്ണന്‍ പഠനം ഉപേക്ഷിച്ചില്ല. പഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കെയാണ് ബിരുദാനന്തര ബിരുദ പഠനവും ബി.എഡും പൂര്‍ത്തിയാക്കിയത്. കയ്ൂര്‍,യ പെരിയ, ബങ്കളം സ്കൂളുകളില്‍ അതിഥി അധ്യാപികയായും സേവനം അനുഷ്ിച്ചു. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗത്വം രാജിവെച്ചാണ് ബേബി ബാലകൃഷ്‌ണന്‍ ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടാനുള്ള ശ്രമം പാതി വഴിയിലാണ്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ ഇവര്‍ സി.പി.സി.ആര്‍.ഐ. ഉപദേശക സമിതി അംഗവും കുടുംബശ്രീ ഗവേര്‍ണിംഗ് ബോഡി അംഗവും കിലാ ഫാക്കല്‍ട്ടി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി യൂണിയന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡണ്ടാണ്. നീലേശ്വരം നഗരസഭാ മുന്‍ യു.ഡി ക്ലര്‍ക്ക്‌ ബി. ബാലകൃഷ്‌ണന്റെ ഭാര്യയാണ്. ഏക മകന്‍: കിരണ്‍ ബാലകൃഷ്ണന്‍.

No comments