JHL

JHL

ന്യൂ ഇയർ ; കുമ്പളയിലും കർശന നിയന്ത്രണം ഇൻസ്പെക്ടർ പ്രമോദ്

കുമ്പള (www.truenewsmalayalam.com)കോവിഡ്  ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ പുതുവർഷ ആഘോഷം സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമേ നടത്താൻ പാടുള്ളു എന്ന് കുമ്പള ഇൻസ്പെക്ടർ പ്രമോദ്. പി  അറിയിച്ചു..
 

സ്റ്റേഷൻ പരിധിയിൽ പോലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും  രാത്രിയിൽ അനാവശ്യ മായി  ആളുകൾ കൂട്ടം കൂടി നിൽക്കുകയോ പുതു വർഷം ആഘോഷിക്കുകയോ ചെയ്താൽ പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസ് എടുക്കുമെന്നും ഇൻസ്പെക്ടർ  അറിയിച്ചു.
 

പുതുവർഷത്തിന്റെ പേരിൽ അതിരുവിട്ട ആഘോഷം ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് പോലിസിനെ വിവരം അറിയിക്കാം.

പോലീസ് വാഹന പരിശോധനയും കർശന മാക്കുന്നതുമാണ്.   ബൈക്ക് റൈസ്, ട്രിപ്പിൾ റൈസ്, മറ്റ് രേഖാമൂലമല്ലാത്ത യാത്രകൾ നിരോധിച്ചതായും പിടികൂടുന്ന വാഹന ഉടമകൾക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

No comments