JHL

JHL

കുമ്പള നസീമ ട്രാവൽസ് ഉടമ എം എച്ച് മുഹമ്മദ്‌ നിര്യാതനായി

 

കാസർഗോഡ് (True News 31 December 2020) : കുമ്പളയിലെ നസീമ ട്രാവൽസ് ഉടമ തളങ്കരയിലെ  എം എച്ച് മുഹമ്മദ്‌  കുഞ്ഞി നിര്യാതനായി.
വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് മുന്‍ സെക്രട്ടറിയാണ്. തളങ്കര പടിഞ്ഞാര്‍ കുന്നില്‍ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
തളങ്കര പടിഞ്ഞാറിലെ പരേതനായ എ.എച്ച് മഹമൂദ് ഹാജിയുടെയും സുലൈക്കയുടെയും മകനാണ്. ഭാര്യ: ഖദീജ.മക്കൾ  ഷബീർ, സഫാന.മരുമകന്‍: സാഹു. സഹോദരങ്ങള്‍: ഹനീഫ എം.എച്ച്. (കുവൈറ്റ്), എം.എച്ച് അബ്ദുല്‍ ഖാദര്‍ (ശരീഫ ട്രാവല്‍സ്), അബൂബക്കര്‍ എം.എച്ച് (ശരീഫ ട്രാവല്‍സ്), നജീബ് (ശരീഫ ട്രാവല്‍സ്), ചാല അബൂബക്കറിന്റെ ഭാര്യ നസീമ, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ ഭാര്യ ഖൈറുന്നിസ.
മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

No comments