JHL

JHL

കുമ്പള പഞ്ചായത്തിൽ യുഡിഎഫ് ബിജെപി 9 -9 ; സ്വതന്ത്രരുടെയും എൽ ഡി എഫിന്റെയും തീരുമാനം നിർണായകമാവും

കുമ്പള(True News 17 December 2020): 
9 സീറ്റുകളോടെ ബിജെപിയും യു ഡി എഫും ഒപ്പത്തിനൊപ്പമായത് ഭരണത്തുടർച്ച എന്ന ലീഗ് മോഹത്തെ തുലാസിലാക്കി.
ഇനി ലീഗിന് ഭരിക്കണമെങ്കിൽ സി പി എമ്മിന്റെയോ സ്വതന്ത്രരുടെയോ പിന്തുണ ആവശ്യമുണ്ട്. പാർട്ടി നയം മറികടന്ന് സി പി എം ലീഗിനെ പിന്തുണക്കില്ലെന്ന് വേണം കരുതാൻ. കന്നി വിജയം നേടിയ എസ് ഡി പി ഐയും മാറി നിൽക്കാനാണ് സാധ്യത. ഈയവസ്ഥയിൽ കൊപ്പളം വാർഡിൽ നിന്ന് റിബലായി മത്സരിച്ച് ജയിച്ച കൗലത്തിനേയോ, കൊടിയമ്മയിൽ നിന്ന് ജയിച്ച സ്വതന്ത്രയേയോ കൂടെ കൂട്ടലാണ് ലീഗിനുള്ള ഏക പോംവഴി. 
അതേ സമയം ബി ജെ പി അധികാരത്തിലെത്താതിരിക്കാൻ എസ് ഡി പി ഐയോ സ്വതന്ത്രരോ ലീഗിനെ പിന്തുണച്ചേക്കാമെന്നും  കരുതുന്നു.
.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പന്ത്രണ്ട് സീറ്റുകളുണ്ടായിരുന്ന യു ഡി എഫ് ഇപ്രാവശ്യം ഒമ്പതിലൊതുങ്ങി. ഒരു കോൺഗ്രസ് സീറ്റും ഒരു സി പി എം സീറ്റും പിടിച്ചെടുത്ത് ബി ജെ പി, നില ഏഴിൽ നിന്ന്  ഒമ്പതാക്കി ഉയർത്തി. പാർട്ടി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരുൾപ്പെടെ മൂന്ന് സീറ്റുകളാണ് സി പി എമ്മിനുള്ളത്. കൊപ്പളം(19) വാർഡിലാണ് മുസ്ലിം ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി ജയിച്ചത്. പഞ്ചായത്തിൽ ഇതാദ്യമായി എസ് ഡി പി ഐ സ്ഥാനാർത്ഥി ഒരു സീറ്റ് നേടി.

    കുമ്പോൽ (1) വാർഡാണ് എസ് ഡി പി ഐ ക്ക് ലഭിച്ചത്.

No comments