JHL

JHL

ചീമേനിയില്‍ എസ്.കെ.എസ്.എസ്.എഫ് പതാക ഉയർത്തുന്നത് ഡി.വൈ.എഫ്.ഐ തടഞ്ഞു

കാസർകോട് (True News 28 December 2020): എസ്.കെ.എസ്.എസ്.എഫ് പതാക ഉയർത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞെന്ന് പരാതി. കാസർകോട് ചീമേനിപെരുമ്പട്ട ചാനടുക്കത്താണ് സംഭവം. ഡി.വൈ.എഫ്.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ഡി.വൈ.എഫ്.ഐ നേതാവ് രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

 പതാകദിനാചരണ  പരിപാടിയുടെ ഭാഗമായി ഉയർത്തിയ പതാക ബലം പ്രയോഗിച്ച് അഴിപ്പിക്കുകയും പ്രമേയ പ്രഭാഷണം നടത്തുകയായിരുന്ന ചീമേനി ടൗൺ ഖതീബും എസ് എം എഫ് സംസ്ഥാന സമിതിയംഗവുമായ ജാബിർ ഹുദവി ചാനടുക്കം, എസ് കെ എസ് എസ് എഫ് ജില്ലാ സഹചാരി കോഡിനേറ്റർ റാശിദ് ഫൈസി, ശാഖാ ഭാരവാഹികളായ ഫിറോസ് ഇർശാദി, റാസിഖ് ഇർശാദി, ആശിഖ്, മുബശിർ ഇർശാദി, മുഹമ്മദലി എന്നിവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

 ചാനടുക്കം ടൗണിൽ സ്ഥാപിച്ച പതാകമരം തുടർച്ചയായി നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം പൊലിസ് ഇടപെട്ടു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ ഇരുട്ടിന്റെ മറവിൽ പലപ്പോഴായി പതാകയും കൊടിമരവും സാമൂഹ്യ വിരുദ്ധർ പിഴുതെറിഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പും ഇതാവർത്തിച്ചിരുന്നു.  കാഞ്ഞങ്ങാട് കൊലപാതകം നടത്തിയത് സമസ്തയുടെ നേതൃത്വത്തിലാണെന്ന് ആരോപിച്ച് എസ് എസ് എഫ് നേതാവ് റഫീഖും പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. സംഭവത്തിൽ ചീമേനി പൊലിസിൽ ശാഖാ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.  പതാകദിനാചരണം തടസപ്പെടുത്തി നേതാക്കളെയും പ്രവർത്തകരെയും കയ്യേറ്റം ചെയ്‌തതിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിംഗ് സെക്രടറി താജുദ്ദീൻ ദാരിമി, എസ് വൈ എസ് സംസ്ഥാന സമിതിയംഗം സി കെ കെ മാണിയൂർ, ജില്ലാ നേതാക്കളായ ഇബ്റാഹിം ഫൈസി പള്ളങ്കോട്, ഹംസ ഹാജി പള്ളിപ്പുഴ, മുബാറക് ഹസൈനാർ ഹാജി, മൊയ്തീൻ കുഞ്ഞി മൗലവി, എസ് കെ എസ് എസ് എഫ് നേതാക്കളായ സുഹൈർ അസ്ഹരി പള്ളങ്കോട്, മുശ്താഖ് ദാരിമി, യൂനുസ് ഫൈസി കാക്കടവ്, ഇസ്മാഈൽ അസ്ഹരി, മേഖലാ നേതാക്കളായ മൊയ്തീൻ കുഞ്ഞി മാസ്റ്റർ, മുഹമ്മദലി കോട്ടപ്പുറം, എ റഫീഖ്, എൻ മുത്വലിബ്, സ്വാദിഖ് മൗലവി, ശൗക്കതലി, ഹാരിസ് ദാരിമി തുടങ്ങിയവർ പ്രതിഷേധിച്ചു.

No comments